Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Escape

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു; പീ​ഡ​ന​ക്കേ​സ് പ്ര​തി​യെ വെ​ടി​വ​ച്ച് കീ​ഴ്പെ​ടു​ത്തി

ദി​സ്പു​ർ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു കീ​ഴ്പെ​ടു​ത്തി. ആ​സാ​മി​ലെ കൊ​ക്ര​ഝ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ഏ​റ്റു​മു​ട്ട​ലി​നി​ടെ ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റു. പ്ര​തി റ​ഫീ​ക്കു​ൽ ഇ​സ്‌​ലാ​മി​ന്‍റെ കാ​ലി​നാ​ണ് വെ​ടി​യേ​റ്റ​ത്. പോ​ലീ​സു​കാ​രു​ടെ കൈ​ക​ൾ​ക്കും കാ​ലു​ക​ൾ​ക്കും പ​രി​ക്കേ​റ്റു.

റ​ഫീ​ക്കു​ലി​നെ കൊ​ക്ര​ജാ​റി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ ഇ​യാ​ൾ ശു​ചി​മു​റി​യി​ൽ പോ​ക​ണ​മെ​ന്ന് പോ​ലീ​സു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രി​ൽ നി​ന്നും ആ​യു​ധം ത​ട്ടി​പ്പ​റി​ച്ച് ഇ​യാ​ൾ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു.

ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​രെ ഇ​യാ​ൾ ആ​ക്ര​മി​ച്ചു. ഇ​തി​നി​ടെ​യാ​ണ് പോ​ലീ​സ് ഇ​യാ​ളെ കാ​ലി​ന് വെ​ടി​വ​ച്ച് കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

പ​രി​ക്കേ​റ്റ പ്ര​തി​യെ ആ​ദ്യം കൊ​ക്ര​ഝ​ർ ആ​ർ‌​എ​ൻ‌​ബി സി​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി, പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കൊ​ക്ര​ഝ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

കൊ​ക്ര​ജാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ​ത്ത​രു​ഘ​ട്ടി​ന​ടു​ത്തു​ള്ള ഒ​രു ലേ​ബ​ർ ക്യാ​മ്പി​ൽ അ​നാ​ഥ​യും മാ​ന​സി​ക പ്ര​ശ്ന​വു​മു​ള്ള ഒ​രു സ്ത്രീ​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് റ​ഫീ​കു​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

 

Kerala

പ​രാ​ക്ര​മ​വു​മാ​യി ക​ബാ​ലി; കെ​എ​സ്ആ​ർ​ടി​സി ബ​സ് ആ​ക്ര​മി​ച്ചു

അ​തി​ര​പ്പ​ള്ളി: കെ​എ​സ്ആ​ർ​ടി​സി ബ​സി​നു നേ​രെ ക​ബാ​ലി​യു​ടെ ആ​ക്ര​മ​ണം. ഇ​ന്ന​ലെ രാ​ത്രി മ​ല​ക്ക​പ്പാ​റ​യി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ​യാ​ണ് ക​ബാ​ലി പ​രാ​ക്ര​മം കാ​ണി​ച്ച​ത്. അ​തി​ര​പ്പ​ള്ളി: കെ​എ​സ്ആ​ർ​ടി​സി ബ​സി​നു നേ​രെ ക​ബാ​ലി​യു​ടെ ആ​ക്ര​മ​ണം. ഇ​ന്ന​ലെ രാ​ത്രി മ​ല​ക്ക​പ്പാ​റ​യി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ​യാ​ണ് ക​ബാ​ലി പ​രാ​ക്ര​മം കാ​ണി​ച്ച​ത്. 
ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബ​സി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കി​ല്ല. തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ആ​ന​യെ റോ​ഡി​ൽ​നി​ന്ന് നീ​ക്കി.
തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് അ​തി​ര​പ്പ​ള്ളി​യി​ൽ ക​ബാ​ലി​യു​ടെ പ​രാ​ക്ര​മം ഉ​ണ്ടാ​വു​ന്ന​ത്. ആ​ന​യു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ വ​നം​വ​കു​പ്പ് ഇ​ട​പെ​ട​ൽ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന് സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

International

നേ​പ്പാ​ൾ ക​ലാ​പം; ജ​യി​ൽ ചാ​ടി​യ​ത് 15,000 ത​ട​വു​കാ​ർ

കാ​ഠ്മ​ണ്ഡു: ക​ലാ​പം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം നേ​പ്പാ​ളി​ലെ ജ​യി​ലു​ക​ളി​ൽ​നി​ന്ന് 15,000 ല​ധി​കം ത​ട​വു​കാ​ർ ക​ട​ന്നു​ക​ള​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ട്. മ​ധേ​ശ് പ്ര​വി​ശ്യ​യി​ലെ രാ​മേഛാ​പ് ജി​ല്ലാ ജ​യി​ലി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്നു ത​ട​വു​കാ​ർ കൊ​ല്ല​പ്പെ​ടു​ക​യും 13 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ ജ​യി​ലു​ക​ളി​ലെ ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ മ​രി​ച്ച ത​ട​വു​കാ​രു​ടെ എ​ണ്ണം എ​ട്ടാ​യി. പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ ജ​യി​ലു​ക​ൾ ആ​ക്ര​മി​ച്ച് തീ​യി​ടു​ക​യും ഗേ​റ്റു​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ത​ട​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ക​ട​ന്നു​ക​ള​ഞ്ഞ​ത്. രേ​ഖ​ക​ളി​ല്ലാ​തെ നേ​പ്പാ​ളി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ച്ച 60 പേ​രെ സൈ​ന്യം പി​ടി​കൂ​ടി.

ഇ​തി​ൽ മി​ക്ക​വ​രും ത​ട​വു​കാ​രാ​ണെ​ന്നാ​ണു വി​വ​രം. 60,000 ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി​ർ​ത്തി​യി​ൽ സു​ര​ക്ഷ​യ്ക്കു​ണ്ട്. അ​തേ​സ​മ​യം നേ​പ്പാ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ങ്ങി​ത്തു​ട​ങ്ങി.

Kerala

ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ ജ​യി​ൽ​ച്ചാ​ട്ടം; ആ​രു​ടെ​യും സ​ഹാ​യം ല​ഭി​ച്ച​തി​ന് തെ​ളി​വി​ല്ല; ഇ​ട​തു​കൈ​യ്ക്ക് അ​സാ​ധ്യ​ക​രു​ത്തെ​ന്നും അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ട്

ക​ണ്ണൂ​ർ: കൊ​ടും​കു​റ്റ​വാ​ളി ഗോ​വി​ന്ദ​ച്ചാ​മി​ക്ക് ജ​യി​ൽ ചാ​ടാ​ൻ ആ​രു​ടെ​യും സ​ഹാ​യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ജ​യി​ൽ ഡി​ഐ​ജി​യു​ടെ അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ട്. ജീ​വ​ന​ക്കാ​രോ സ​ഹ​ത​ട​വു​കാ​രോ സ​ഹാ​യി​ച്ച​തി​ന് തെ​ളി​വി​ല്ല.

സെ​ല്ലി​ൽ തു​ണി​യെ​ത്തി​യ​തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ട്. ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ ഇ​ട​തു​കൈ​ക്ക് അ​സാ​മാ​ന്യ ക​രു​ത്തു​ണ്ട്. അ​ഴി​ക​ൾ മു​റി​ച്ച​തി​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന വേ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ശി​പാ​ർ​ശ​യു​ണ്ട്.

മാ​സ​ങ്ങ​ളു​ടെ ആ​സൂ​ത്ര​ണ​ത്തി​ന് ശേ​ഷ​മാ​ണ് ഗോ​വി​ന്ദ​ച്ചാ​മി ജ​യി​ൽ ചാ​ടി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. 28 ദി​വ​സ​ത്തോ​ളം എ​ടു​ത്താ​ണ് സെ​ല്ലി​ന്‍റെ അ​ഴി​ക​ൾ മു​റി​ച്ചു​മാ​റ്റി​യ​തെ​ന്നാ​ണ് വി​വ​രം.

Kerala

ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ ജ​യി​ല്‍​ചാ​ട്ടം; സ​ഹ​ത​ട​വു​കാ​ര​നെ ചോ​ദ്യം ചെ​യ്യും

ക​ണ്ണൂ​ര്‍: ഗോ​വി​ന്ദ​ച്ചാ​മി ജ​യി​ല്‍ ചാ​ടി​യ സം​ഭ​വ​ത്തി​ല്‍ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​നും കേ​സെ​ടു​ക്കും. ജ​യി​ലി​ലെ അ​ഴിക​ള്‍ മു​റി​ച്ച​തി​നാ​ണ് കേ​സെ​ടു​ക്കു​ക. ജ​യി​ല്‍​ചാ​ട്ട​ത്തി​ന് ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് ഗോ​വി​ന്ദ​ച്ചാ​മി​ക്കെ​തി​രേ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

പോ​ലീ​സ് ഇ​ന്ന് ക​ണ്ണൂ​ര്‍ ജ​യി​ലി​ലെ​ത്തി ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ സ​ഹ​ത​ട​വു​കാ​ര​നെ ചോ​ദ്യം ചെ​യ്യും. ജ​യി​ല്‍ ചാ​ട്ട​ത്തി​ന് മ​റ്റാ​രു​ടെ​യും സ​ഹാ​യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി​യെ​ങ്കി​ലും ഇ​ത് പോ​ലീ​സ് പൂ​ര്‍​ണ​മാ​യി വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല.

നി​ല​വി​ല്‍ ഗോ​വി​ന്ദ​ച്ചാ​മി വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലാ​ണ്. ഇ​ന്ന് രാ​വി​ലെ അ​തീ​വ​സു​ര​ക്ഷ​യി​ലാ​ണ് ക​ണ്ണൂ​രി​ല്‍​നി​ന്ന് ഇ​വി​ടേ​ക്ക് മാ​റ്റി​യ​ത്. ക​ണ്ണൂ​ർ ജ​യി​ലി​ൽ നി​ന്ന് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഗോ​വി​ന്ദ​ച്ചാ​മി ജ​യി​ൽ ചാ​ടി​യ​ത്.

പി​ടി​കൂ​ടി​യ ശേ​ഷം വെ​ള്ളാ​യാ​ഴ്ച വൈ​കീ​ട്ടോ​ടെ ജ​യി​ലി​ലേ​ക്ക് ത​ന്നെ എ​ത്തി​ച്ചി​രു​ന്നു. സു​ര​ക്ഷ വീ​ഴ്ച്ച ഉ​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ ജ​യി​ൽ വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. സെ​ൻ​ട്ര​ൽ ജ​യി​ലി​ന​ക​ത്തെ ഇ​ല​ക്ട്രി​ക് ഫെ​ൻ​സി​ങും സി​സി​ടി​വി​ക​ളും പ്ര​വ​ർ​ത്ത​ന ക്ഷ​മ​മ​ല്ലേ എ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണ്.

Latest News

Up